വിശ്വകർമ സഭ ഗ്രാമപഞ്ചായത്ത് ഓഫിസ് മാർച്ച്

കരുവാരകുണ്ട്: തൊഴിലവകാശങ്ങൾ സംരക്ഷിക്കുക, സാമ്പത്തിക അഭിവൃദ്ധിക്ക് പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വിശ്വകർമ സഭ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടത്തി. കിഴക്കെത്തല ബസ്സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ച് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ സമാപിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഭാകരൻ വലിയോറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രഭാകരൻ വെന്നിയൂർ, പി. അനിൽ പ്രസാദ്, പി. ഉണ്ണികൃഷ്ണൻ, കെ.പി. ശശികുമാർ, കെ. ലോകേശൻ, പി.പി. സതീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.