മദ്യവിരുദ്ധ പ്രക്ഷോഭം നടത്തും ^മദ്യവിരുദ്ധ ജനകീയ മുന്നണി

മദ്യവിരുദ്ധ പ്രക്ഷോഭം നടത്തും -മദ്യവിരുദ്ധ ജനകീയ മുന്നണി എടപ്പാൾ: സർക്കാറി​െൻറ മദ്യവ്യാപന നടപടികൾ ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുമെന്നാരോപിച്ച് മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടൊപ്പം ശക്തമായ പ്രക്ഷോഭത്തിനിറങ്ങാൻ പൊന്നാനി താലൂക്ക്‌ മദ്യവിരുദ്ധ ജനകീയ മുന്നണി യോഗം തീരുമാനിച്ചു . പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന് തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ജനങ്ങൾക്ക്‌ നൽകിയ ഉറപ്പ്‌ സർക്കാർ ലംഘിച്ചു.‌ മദ്യനയം ഉദാരമാക്കി. ഇത്‌ ഖേദകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകാൻ സിദ്ദീഖ് മൗലവി അയിലക്കാട്‌ ചെയർമാനും പി.പി.എം. അഷ്‌റഫ്‌ വൈസ്‌ ചെയർമാനും മുജീബ്‌ കോക്കൂർ ജന. കൺവീനറും, ടി.എ. ഖാദർ, പി.പി.എ. അസീസ്‌ എന്നിവർ കൺവീനറും പി. കോയക്കുട്ടി മാസ്റ്റർ ട്രഷററുമായി പൊന്നാനി താലൂക്ക്‌ മദ്യവിരുദ്ധ ജനകീയ മുന്നണി രൂപവത്കരിച്ചു. മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന സെക്രട്ടറി ഇയ്യാചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. പി.പി.എം. അഷ്‌റഫ്‌, കുഞ്ഞിക്കോമു, പ്രണവം പ്രസാദ്‌, മഹേഷ്‌, സി. മുഹമ്മദ്‌ കുട്ടി, പി.പി. ഖമറുദ്ദീൻ, പി. കോയക്കുട്ടി, ടി.എ. ഖാദർ, ടി.വി. സുബൈർ, കെ.സി. അലി, ടി.വി. അബ്ദുറഹ്മാൻ, കെ.കെ.സുരേഷ്‌ എന്നിവർ സംസാരിച്ചു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.