കാട്ടുതീ: മധുരയിലെ വിവിധ ആശുപത്രികളിൽ 11 പേർ ചികിത്സയിൽ

കോയമ്പത്തൂർ: തേനി കാട്ടുതീ ദുരന്തത്തിൽ പൊള്ളലേറ്റ 11 പേർ മധുരയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ. ഇവരിൽ നാലു പേരുടെ നില അതീവ ഗുരുതരമാണ്. മധുര രാജാജി ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇൗറോഡ് അയ്യേങ്കാൈട്ട രാജേന്ദ്ര​െൻറ മകൾ ദിവ്യ (25) ചൊവ്വാഴ്ച മരിച്ചു. ഇതോടെ മരണസംഖ്യ 12 ആയി. ചെന്നൈ മുത്തുമണി മകൾ അനുവിദ്യ (25), സേലം എടപ്പാടി വേട്ടുപട്ടി പളനിസാമിയുടെ മകൾ ദേവി (29), ഇൗറോഡ് കൗന്ദപാടി ഗിരിയുടെ മകൻ കണ്ണൻ (26), തഞ്ചാവൂർ എം.കെ. റോഡ് കൃഷ്ണമൂർത്തി മകൾ സായ് വസുമതി (26) എന്നിവർ 80 ശതമാനത്തിലധികം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലാണ്. ഉടുമലപേട്ട ശിവശങ്കരിക്ക് (26) 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മധുര അപ്പോളോ സ്പെഷാലിറ്റി ആശുപത്രിയിൽ ചെന്നൈ നിവ്യ പ്രഗതി (25), കോട്ടയം മീന ജോർജ് (32) എന്നിവരാണുള്ളത്. മധുര മീനാക്ഷി മിഷൻ ആശുപത്രിയിൽ ചെന്നൈ പള്ളിക്കരണ ദിനേഷി​െൻറ ഭാര്യ ശ്വേത (28), ഭാർഗവി(23) എന്നിവരാണുള്ളത്. മധുര കെന്നറ്റ് ഹോസ്പിറ്റലിൽ തിരുപ്പൂർ തേക്കംപാളയം ശരവണ​െൻറ ഭാര്യ ശക്തികല (40), ഇൗറോഡ് സിത്തോട് ഗംഗാപുരം രാമസാമിയുടെ മകൻ സതീഷ്കുമാർ (29) എന്നിവർ ചികിത്സയിലുണ്ട്. ആശുപത്രിയിൽ കഴിയുന്നവരെ ഗവർണർ ബൻവാരിലാൽ പുരോഹിത് ചൊവ്വാഴ്ച രാവിലെ സന്ദർശിച്ചു. ഡോക്ടർമാരുമായി സംസാരിച്ച ശേഷം ബന്ധുക്കളെ ആശ്വസിപ്പിച്ചു. മന്ത്രി അൻപഴകൻ, മധുര ജില്ല കലക്ടർ വീരരാഘവറാവു തുടങ്ങിയവരും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മന്ത്രിമാരും ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രികളിൽ തീപൊള്ളൽ ചികിത്സ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.