തേഞ്ഞിപ്പലം:

ദേശീയപാത വികസനം സ്ഥലമേറ്റെടുപ്പ് തടയുമെന്ന് ആക്ഷൻ കൗൺസിൽ 19 ന് ദേശീയപാത വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് തടയുമെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിലിന്റെ മുന്നറിയിപ്പ്. 45 മീറ്റർ ആയി വികസിപ്പിക്കുന്നതിന് വേണ്ടിയാണ് സ്ഥലം ഏറ്റെടുക്കുന്നത്.ജില്ലയിൽ ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മാർച്ച് 19ന് കുറ്റിപ്പുറത്ത് നടക്കുന്ന സെൻട്രൽ മാർക്കിംഗ് തടയുമെന്നാണ് എൻഎച്ച് ആക്ഷൻ കൗൺസിൽ മുന്നറിയിപ്പ് നൽകുന്നത്.ദേശീയപാതക്ക്സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്. ഇതിനെ തുടർന്ന് സെൻട്രൽ മാർക്കിംഗ് നടത്തുമെന്ന് കലക്ടർ അമിത് മീണ പറഞ്ഞത്. ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുനൽകേണ്ട ഇരകളുടെ സംഗമം കഴിഞ്ഞ ദിവസം ചേർന്നിരുന്നു.അതെസമയം ചുങ്കപ്പാത അനുവദിക്കില്ലെന്നും 30 മീറ്ററിൽ ആറ് വരി പാത നിർമ്മിക്കണമെന്നാണ് ഇരകൾ ആവശ്യപ്പെടുന്നത്. 45 മീറ്റർ ബി.ഒ.ടി ചുങ്കപ്പാത ഒരു തരത്തിലും അനുവദിക്കില്ലെന്നണ് എൻ.എച്ച് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്.സ്വാഗതമാട്, വെളിയംങ്കോട്, രാമനാട്ടുകര എന്നീ വടങ്ങളിലുള്ള ബി.ഒ.ടി ചുങ്കം കേന്ദ്രങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര നിർദ്ദേശം പുറത്ത് വന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോവുമെന്ന നിലപാടിലാണ് സർക്കാർ . Sent from OPPO Mail
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.