കവിത സമാഹാര സമർപ്പണവും സംഗീതാസ്വാദനവും

തിരൂർ: തൃക്കണ്ടിയൂർ ലളിത കലാസമിതി പ്രസിദ്ധീകരിച്ച കെ.എക്‌സ്. ആേൻറായുടെ 'അറ' കവിത സമാഹാരത്തി‍​െൻറ സമർപ്പണവും 'പാട്ടി‍​െൻറ പാലാഴി' സംഗീതാസ്വാദനവും നഗരസഭാധ്യക്ഷൻ അഡ്വ.എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്തു. കവി പി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി. കെ.എക്‌സ്. ആേൻറാ അധ്യക്ഷത വഹിച്ചു. ജനാർദനന്‍ പേരാമ്പ്ര, സുധീര്‍ പറൂർ, ആര്‍ട്ടിസ്റ്റ് വേണു, സേല്‍റ്റി തിരൂർ, മാധവന്‍ മാസ്റ്റർ, ഭാസി തിരൂര്‍, ഡോ. പി.ജെ. മാത്യു, ടി.പി. ചന്തു മാസ്റ്റര്‍, കെ. കൃഷ്ണൻ, കെ.എക്‌സ്. ലോറന്‍സ്, പി.ആർ. സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. കെ.എന്‍. മോഹന്‍കുമാര്‍ സ്വാഗതവും അശോകന്‍ വയ്യാട്ട് നന്ദിയും പറഞ്ഞു. 'പാട്ടി​െൻറ പാലാഴി'യിൽ പി.ആര്‍. സുന്ദരൻ, ലിബി തടത്തിൽ, പൊന്നുണ്ണി, കെ.പി. സലീം, സുധീഷ് തിരൂർ, ഈശ്വര്‍ തിരൂർ, നരന്‍ ചെമ്പൈ, ടി.പി. ഗോപാലൻ, പ്രേമന്‍ പേൾ, കൃഷ്ണന്‍, ടി.പി. ചന്തു മാസ്റ്റർ, ബാവ കൊടാശ്ശേരി തുടങ്ങി അമ്പതോളം കലാകാരന്മാര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.