സംഘത്തിലെ 28 പേരും വനിതകൾ

ബോഡിനായ്ക്കന്നൂർ: കൊരങ്ങിണിയിലെ കാട്ടുതീയിൽപെട്ടത് ചെന്നൈ ആസ്ഥാനമായ ട്രക്കിങ് ക്ലബ് വനിത ദിനത്തോടനുബന്ധിച്ച് നടത്തിയ സാഹസികയാത്രയില്‍ പങ്കെടുക്കാന്‍ പോയ വനിതകളും വിദ്യാർഥികളും അടങ്ങുന്ന സംഘം. ചെന്നൈ ട്രക്കിങ് ക്ലബ് (സി.ടി.സി) തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് കൊളുക്കുമലയിലേക്കുള്ള വനിതദിന സ്പെഷല്‍ ട്രക്കിങ് പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയിലെ പ്രധാന ട്രക്കിങ് ഗ്രൂപ്പുകളിലൊന്നാണ് സി.ടി.സി. മാര്‍ച്ച് ഒമ്പതിന് യാത്ര ആരംഭിച്ച് 11ന് രാത്രി ഒമ്പതോടെ അവസാനിപ്പിക്കാനായിരുന്നു പദ്ധതി. 39 അംഗസംഘത്തിലെ 28 േപരും സ്ത്രീകളായിരുന്നു. തിങ്കളാഴ്ച രാവിലെ ചെന്നൈയിൽ എത്താനിരിക്കെയാണ് ദുരന്തം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.