മുപ്പത്തിരണ്ടര വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച സഹദേവൻ വീട്ടിൽ നോമ്പുതുറ ഒരുക്കി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സ്നേഹവിരുന്ന് നൽകി. നേരത്തേ തീരുമാനിച്ച വിരുന്ന് റമദാൻ ആയതിനാൽ നോമ്പുതുറയാക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, കൊണ്ടോട്ടി തുറക്കൽ സ്വദേശിയായ സഹദേവന്. മലപ്പുറം എസ്.ബി.സി.െഎ.ഡി വിഭാഗത്തിൽ എസ്.െഎയായാണ് അദ്ദേഹം സർവിസിൽനിന്ന് മടങ്ങുന്നത്. വ്യാഴാഴ്ചയായിരുന്നു അവസാന പ്രവൃത്തി ദിനം. ഇതിെൻറ ഭാഗമായി വെള്ളിയാഴ്ചയാണ് നോമ്പുതുറ ഒരുക്കിയത്. വിരമിക്കുന്ന സമയത്ത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും സൗഹൃദ വിരുന്ന് നൽകാൻ തീരുമാനിച്ചിരുന്നു. റമദാൻ മാസമായതിനാൽ ഇത് നോമ്പുതുറയാക്കി മാറ്റാൻ എല്ലാവരും ചേർന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സഹദേവൻ പറഞ്ഞു. സാംസ്കാരിക കേന്ദ്രമായ തുറക്കലിൽ തെൻറ കുട്ടിക്കാലത്തെല്ലാം എല്ലാ മതവിഭാഗക്കാരും പെങ്കടുത്തിരുന്ന സമൂഹ നോമ്പുതുറകൾ വ്യാപകമായിരുന്നെന്ന് സഹദേവൻ ഒാർക്കുന്നു. എന്നാലിപ്പോൾ ഇത്തരത്തിലുള്ള നോമ്പുതുറകൾ കുറഞ്ഞിട്ടുണ്ട്. മതമൈത്രി നഷ്ടമാകുന്ന ഇൗ കാലത്ത് സമൂഹ നോമ്പുതുറകളിലൂടെ െഎക്യവും ഒരുമയും തിരിച്ചുപിടിക്കാമെന്ന സന്ദേശം തന്നാലാവും വിധം നൽകാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് കാലം ആവശ്യപ്പെടുന്നത്. അത് കൈമാറുകയെന്നത് നോമ്പുതുറയുടെ ലക്ഷ്യമാണെന്നും സഹദേവൻ പറഞ്ഞു. നഴ്സായ ഗീതയാണ് ഭാര്യ. സംഗീത, സ്വാതി എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.