തിരൂരങ്ങാടി: ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം മുഖേനയുള്ള ന്യൂനപക്ഷ സൗജന്യ തൊഴില്‍-വിദ്യാഭ്യാസ പരിശീലനം തിരൂരങ്ങാടി നഗരസഭയില്‍ നടപ്പാക്കാൻ പദ്ധതികള്‍ ആവിഷ്‌കരിച്ചു. എട്ട്, പത്ത് ക്ലാസുകള്‍ പരാജയപ്പെട്ടവര്‍ക്കുള്ള പദ്ധതിയാണിത്. 17 മുതല്‍ 35 വരെ വയസ്സുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. കോഴ്‌സിനൊപ്പം സ്റ്റൈപ്പൻഡ് ലഭിക്കും. ഐ.ടി കമ്പ‍്യൂട്ടര്‍, വയര്‍മാന്‍, ബ്യൂട്ടിപാര്‍ലര്‍, എംബ്രോയിഡറി, ഫാഷന്‍ ഡിസൈനിങ്, ഫുഡ് പ്രോസസിങ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം അപേക്ഷിക്കണം. താല്‍പര്യമുള്ളവരുടെ സംഗമം ആഗസ്റ്റ് ഒന്നിന് രാവിലെ 10ന് മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സൻ കെ.ടി. റഹീദ അധ്യക്ഷത വഹിച്ചു. എം. അബ്ദുറഹിമാന്‍കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, വി.വി. അബു, സി.പി. സുഹ്‌റാബി, സി.പി. ഹബീബ ബഷീര്‍, സെക്രട്ടറി ഇ. നസീം, കോഓഡിനേറ്റർ റജ്‌വ എന്നിവർ സംസാരിച്ചു. ഫോൺ: 9895768186.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.