തിരൂരങ്ങാടി: നഗരസഭയിലെ തുടർവിദ്യാഭ്യാസ പ്രവർത്തനത്തിെൻറ ഭാഗമായി പത്താംതരം തുല്യത, പ്ലസ് വൺ തുല്യത കോഴ്സുകളുടെ മുനിസിപ്പൽതല രജിസ്ട്രേഷൻ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.ടി. റഹീദ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.പി. ഹബീബ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ എം.എ. റഹീം, കെ.ടി. ബാബു രാജൻ, വഹീദ ചെമ്പ, ബിന്ദു കരിപറമ്പ്, എ. സുബ്രഹ്മണ്യൻ, എം. കാർത്യാനി എന്നിവർ സംസാരിച്ചു. വി.പി. വിജയശ്രീ സ്വാഗതം പറഞ്ഞു. രജിസ്ട്രേഷന് 9747011185, 9995674290 നമ്പറുകളിൽ ബന്ധപ്പെടണം. ഫോട്ടോ: തിരൂരങ്ങാടി നഗരസഭയിലെ പത്താംതരം തുല്യത, പ്ലസ് വൺ തുല്യത കോഴ്സുകളുടെ മുനിസിപ്പൽതല രജിസ്ട്രേഷൻ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.ടി. റഹീദ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.