ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനം നൽകി

തിരൂരങ്ങാടി: ലോകകപ്പ് ഫുട്‌ബാളിനോടനുബന്ധിച്ച് പെരുവള്ളൂർ ചാത്രത്തൊടി വട്ടപ്പറമ്പ് എ.എം.എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. ലോകകപ്പ് പ്രവചന മത്സരം, പതിപ്പ് നിർമാണം, സോക്കർ ക്വിസ്, ഷൂട്ടൗട്ട് എന്നിവ സംഘടിപ്പിച്ചു. പ്രവചന മത്സരത്തിൽ ആറ് വിദ്യാർഥികൾ ജേതാക്കളായി. ഇവരിൽനിന്ന് എം. മുഹമ്മദ്‌ അലി ഇഷാൻ മെഗാ സമ്മാനത്തിന് അർഹനായി. സമ്മാനദാനം സ്കൂൾ പ്രധാനാധ‍്യാപിക എ. സൗമിനി, എച്ച്.എസ്.എം മാനേജിങ് ഡയറക്ടർ ഹംസ എന്നിവർ ചേർന്ന് നിർവഹിച്ചു. സൽമാൻ ചിറയിൽ, മുനീർ ചൊക്ലി, എം.പി. സക്കീർ ഹുസൈൻ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: ലോകകപ്പ് ഫുട്‌ബാളിനോടനുബന്ധിച്ച് ചാത്രത്തൊടി വട്ടപ്പറമ്പ് എ.എം.എൽപി സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.