നവാസ് ശരീഫിെൻറ കക്ഷിക്ക് തിരിച്ചടി ഇസ്ലാമാബാദ്: ക്രിക്കറ്റ് വിട്ട് രാഷ്ട്രീയത്തിൽ അങ്കംകുറിച്ച മുൻ ദേശീയ ടീം നായകൻ ഇംറാൻ ഖാൻ പാക് ഭരണത്തിെൻറ അമരത്തേക്ക്. ബുധനാഴ്ച പൂർത്തിയായ പൊതുതെരഞ്ഞെടുപ്പിൽ, അഴിമതിയിൽ കുരുങ്ങി ജയിലിലായ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ പാകിസ്താൻ മുസ്ലിം ലീഗ്-നവാസിനെ (പി.എം.എൽ-എൻ) ബഹുദൂരം പിറകിലാക്കിയാണ് ഇംറാൻ കേവല ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നത്. ഒടുവിൽ ലഭ്യമായ ഫലങ്ങളിൽ ഇംറാൻ ഖാെൻറ പാകിസ്താൻ തഹ്രീകെ ഇൻസാഫ് 94 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. 53 സീറ്റുകളിൽ പി.എം.എൽ-എന്നും 32 സീറ്റുകളിൽ ആസിഫ് അലി സർദാരിയുടെ പാകിസ്താൻ പീപ്ൾസ് പാർട്ടിയും മുന്നിട്ടുനിൽക്കുന്നു. 10 കോടിയിലേറെ വോട്ടർമാരുള്ള രാജ്യത്ത് ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും നാലു പ്രവിശ്യകളിലെ 577 സീറ്റുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകൾ വേണം. തെരഞ്ഞെടുപ്പിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളിൽ 35 പേരാണ് കൊല്ലപ്പെട്ടത്. പട്ടാള-സിവിലിയൻ ഭരണം മാറിവരുന്ന പാകിസ്താെൻറ ചരിത്രത്തിൽ രണ്ടാമതാണ് സിവിലിയൻ സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കി അധികാര കൈമാറ്റത്തിന് ഒരുങ്ങുന്നത്. കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂേട്ടായുടെ മകൻ ബിലാവൽ ഭൂേട്ടാ നേതൃത്വം നൽകുന്ന പാകിസ്താൻ പീപ്ൾസ് പാർട്ടി ഉൾപ്പെടെ 30ഒാളം പാർട്ടികൾ പാർലമെൻറിലേക്ക് ജനവിധി തേടി. മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സഇൗദ് നേതൃത്വം നൽകുന്ന ജമാഅതുദ്ദഅ്വയും മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.