ഇറങ്ങു​േമ്പാൾ അപകടം; യുവാവിനെ പ്ലാറ്റ്ഫോം വെട്ടിപ്പൊളിച്ച് പുറത്തെടുത്തു

മേലാറ്റൂർ: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ യുവാവിനെ പ്ലാറ്റ്ഫോം വെട്ടിപ്പൊളിച്ച് പുറത്തെടുത്തു. എടത്തനാട്ടുകര കാപ്പുപറമ്പ് സ്വദേശി ഒതുക്കുമ്പുറത്ത് നിസാറാണ് (35) അപകടത്തിൽപെട്ടത്. 56621ാം നമ്പർ ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ മേലാറ്റൂർ റെയിൽേവ സ്േറ്റഷനിലെത്തിയപ്പോൾ ബുധനാഴ്ച രാത്രി 8.30ഒാടെയായിരുന്നു അപകടം. ട്രെയിൻ നിർത്തുന്നതിന് മുമ്പ് ഇറങ്ങിയതാണ് കാരണമെന്നാണറിയുന്നത്. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേന ജീവനക്കാരും നാട്ടുകാരും ടാക്സി ജീവനക്കാരും യാത്രക്കാരും ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് പ്ലാറ്റ്ഫോമും ട്രെയിനി​െൻറ ചവിട്ടുപടിയും വെട്ടിപ്പൊളിച്ച് യുവാവിനെ പുറത്തെടുത്തത്. ഇയാളെ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.