ഭാരവാഹികള്‍

മുസ്‌ലിം യൂത്ത്‌ലീഗ് കൊപ്പം പഞ്ചായത്ത് ഭാരവാഹികളായി നൗഫല്‍ പുതിയ റോഡ് (പ്രസി), ജസീല്‍ വിയറ്റ്‌നാംപടി, മുജീബ് മേല്‍മുറി, ഹസ്സന്‍ അന്‍സാര്‍ നഗര്‍ (വൈസ് പ്രസി), നസറുദ്ദീന്‍ മേല്‍മുറി (ജനറല്‍ സെക്ര), നൗഷാദ് മൈലാടിപ്പാറ, മുഫീദ് കിഴക്കേക്കര, മന്‍സൂര്‍ കൊപ്പം, ഗഫൂര്‍ ഹുദവി കരിങ്ങനാട് (സെക്ര), മുഹമ്മദ് റാഫി പുലാശ്ശേരി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗം മണ്ഡലം പ്രസിഡൻറ് സി.എ. റാസി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കരിങ്ങനാട് അധ്യക്ഷത വഹിച്ചു. എ.കെ.എ. അബ്ദുറഹ്മാന്‍, കെ.എ. റഷീദ്, എം.ടി.എ. വഹാബ്, സി.പി. മുസ്തഫ, തിയ്യാട്ടില്‍ ജമാൽ, ഹനീഫ കൊപ്പം, എ.കെ. അലി, സി. മുസ്തഫ, പി.ടി.എം. ഷഫീഖ് എന്നിവർ സംസാരിച്ചു. അനുസ്മരണം പട്ടാമ്പി: മുളയങ്കാവ് സരസ്വതി വിദ്യാനികേതൻ സ്ഥാപക അധ്യക്ഷനും വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യപകനുമായ ആനപ്പായ ഗോപാലകൃഷ്ണ​െൻറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. അബ്ദുൽ കരീം, സി. പ്രസാദ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഗഫൂർ, പ്രഫ. ഞായത്ത് ബാലൻ, പ്രഫ. മഞ്ജുള രാമൻ, കെ. ഉണ്ണിക്കണ്ണൻ, ഡോ. പീതാംബരറാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.