കല്ലടിക്കോട്: ജില്ലക്കകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മീൻവല്ലം വെള്ളച്ചാട്ടത്തിെൻറ മനോഹാരിത നുകരാൻ സഞ്ചാരികൾ ഒഴുകുന്നു. പ്രകൃതിരമണീയമായ പശ്ചാത്തല സൗകര്യങ്ങൾ കൂടിയാണ് ഇവിടേക്ക് സഞ്ചാരികളുടെ വരവ് കൂടാൻ പ്രധാനകാരണം. കരിമ്പ ഗ്രാമപഞ്ചായത്തിലെ തുപ്പനാട് പുഴയുടെ ഉത്ഭവകേന്ദ്രം കൂടിയാണ് വെള്ളച്ചാട്ടം. മഴ കുറഞ്ഞതോടെ തുപ്പനാട് പുഴയിലൂടെ സുഗമമായി കുറുകെ നടന്ന് നീങ്ങാനാവും. അവശ്യ ഘട്ടങ്ങളിൽ താൽക്കാലിക മരപ്പാലവും ഉപയോഗിക്കാനാവും. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തുപ്പനാട്നിന്ന് മുന്നേക്കർ വഴി എട്ടര കിലോമീറ്റർ സഞ്ചരിച്ചാൽ മീൻവല്ലത്തേക്ക് എത്താം. 20 രൂപയാണ് പ്രവേശന ഫീസ്. പടം) അടിക്കുറിപ്പ്: മീൻവല്ലം വെള്ളച്ചാട്ടം /pw_file - Kalladikode Meenvallam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.