വള്ളിക്കുന്ന്: അപകട മരണങ്ങൾ ദിനംപ്രതി വർധിച്ചിട്ടും സ്വകാര്യ ബസുകൾ വാതിലുകൾ തുറന്നിട്ട് കുതിച്ചുപായുന്നു. ഇൗ നിയമലംഘനത്തിനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടിയെടുക്കുന്നില്ല. ജീവനക്കാരില്ലാത്ത ബസുകളിലുൾപ്പെടെയാണ് ദേശീയപാതയിലും മറ്റും വാതിൽ തുറന്നിടുന്നത്. കൊടും വളവും കയറ്റിറക്കവുമുള്ള റോഡുകളിലൂടെ ബസിൽ നിന്ന് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മരണഭീതിയോടെയാണ് പോകുന്നത്. സ്വിച്ച് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന രീതിയിലാണ് ഇത്തരം വാതിലുകൾ. നേരത്തെ പല ബസുകളിലും ഇരുവാതിലുകളിലും ഓരോ ജീവനക്കാർ വീതമുണ്ടായിരുന്നു. ഇപ്പോൾ ഡ്രൈവറും കണ്ടക്ടറും മാത്രമേ മിക്ക ബസുകളിലുമുള്ളൂ. പിറകുവശത്തെ വാതിലുകൾ തുറന്നിട്ട് സർവിസ് നടത്തുന്ന സ്വകാര്യബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.