വിവിധ ആവശ‍്യങ്ങൾ ഉന്നയിച്ച് എൽ.ഐ.സി ഏജൻറുമാർ ധർണ നടത്തി

നിലമ്പൂർ: നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഐ.ഡി.ബി.ഐ ബാങ്കിനെ എൽ.ഐ.സി ഏറ്റെടുക്കാതിരിക്കുക, പോളിസി ഉടമകളുടെ ബോണസ് വർധിപ്പിക്കുക, എൽ.ഐ.സിയുടെ അടിസ്ഥാന തൊഴിൽ വർഗമായ ഏജൻറുമാർക്ക് പി.എഫ്, ഇ.എസ്.ഐ എന്നിവ അനുവദിക്കുക തുടങ്ങിയ ആവശ‍്യങ്ങൾ ഉന്നയിച്ച് ഒൾ ഇന്ത‍്യ എൽ.ഐ.സി ഏജൻസ് ഫെഡറേഷൻ ധർണ നടത്തി. നിലമ്പൂർ ബ്രാഞ്ച് ഓഫിസിന് മുന്നിലാണ് ധർണ നടത്തിയത്. സംഘടന ജില്ല പ്രസിഡൻറ് കെ.എസ്. സ്ക്കറിയ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് കെ.എം. ഫിലിപ്പോസ് അധ‍്യക്ഷത വഹിച്ചു. വി. ബാലകൃഷ്ണൻ, എം. വിശ്വനാഥൻ, കെ. ഉണ്ണികൃഷ്ണൻ, കെ. അസീസ്, പി. രാധിക എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.