വന്യമൃഗ ശല്യം: വനംവകുപ്പ് ഓഫിസിലേക്ക് മാർച്ച്

കരുവാരകുണ്ട്: കാട്ടാനകളുടെയും പുലിയുടെയും വിളയാട്ടങ്ങളിൽ സ്വൈരജീവിതം നഷ്ടപ്പെട്ട കൽക്കുണ്ടിലെ കുടുംബങ്ങൾ വനംവകുപ്പ് ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തി. മൃഗങ്ങളെ തുരത്തുന്നതിൽ വനംവകുപ്പ് നിസ്സംഗത പാലിക്കുകയാണെന്നാരോപിച്ച് സി.പി.എം നേതൃത്വത്തിലാണ് കാളികാവിലെ കരുവാരകുണ്ട് വനംവകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തിയത്. പുറ്റമണ്ണയിൽ നിന്നാരംഭിച്ച മാർച്ച് ഓഫിസിന് മുന്നിൽ കാളികാവ് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ കർഷക സംഘം ഏരിയ കമ്മിറ്റി അംഗം എം. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ടിറ്റോ മറ്റത്തിൽ അധ്യക്ഷത വഹിച്ചു. കരുവാരകുണ്ട് ലോക്കൽ സെക്രട്ടറി പി.കെ. മുഹമ്മദലി, കാളികാവ് ലോക്കൽ സെക്രട്ടറി നൗഷാദ്, കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ്, അംഗം ഷീന ജിൽസ്, ജോസ് ഉള്ളാട്ട് എന്നിവർ സംസാരിച്ചു. മാർച്ചിന് ടി.പി. ബാലൻ, എ.കെ. സജ്ജാദ് ഹുസൈൻ, പി.കെ. സൈലേഷ്, ബേബി പന്തക്കൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.