കുറ്റിപ്പുറത്തെ കൊഞ്ഞനം കുത്തി കൂകിപ്പായുന്നത് 80 െട്രയിനുകൾ

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിർത്താതെയോടുന്നത് 80ഓളം െട്രയിനുകൾ. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ കുറ്റിപ്പുറത്തോട് റെയിൽവേ ചിറ്റമ്മനയം സ്വീകരിക്കാൻ തുടങ്ങിയതിന് സ്റ്റേഷനോളം പഴക്കമുണ്ട്. റെയിൽവേ സ്റ്റേഷനിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിന് പുറമെയാണ് ഓരോ ദിവസവും നോൺസ്റ്റോപ്പായി കൂകിപ്പായുന്ന െട്രയിനുകൾ. തിരുനാവായ, കാടാമ്പുഴ, ഗുരുവായൂർ, അങ്ങാടിപ്പുറം, പൊന്നാനി വെളിയങ്കോട്, പുത്തമ്പള്ളി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ളവരും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ്, തവനൂർ കാർഷിക എൻജിനീയറിങ് കോളജ്, കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലേക്കുള്ള ജീവനക്കാരും വിദ്യാർഥികളുമെത്തുന്ന സ്റ്റേഷനിൽ ദിവസവും നിർത്താതെ പോകുന്ന െട്രയിനുകളാണ് ഏറെയും. പൊന്നാനി എം.പി, എം.എൽ.എമാർ, ജില്ലയിലെ മന്ത്രി എന്നിവരാരും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ആക്ഷേപം. ദീർഘദൂര െട്രയിനുകൾക്ക് പുറമെ തമിഴ്നാട്ടിലേക്കും ബംഗളൂരുവിലേക്കുപോലുമുള്ള െട്രയിനുകൾക്കും കുറ്റിപ്പുറത്ത് സ്റ്റോപ്പില്ല. മുസ്തഫ മേലേതിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.