നിലമ്പൂര്‍: പുതുതായി നിര്‍മിച്ച നിലമ്പൂര്‍ സെൻറ് ജോസഫ് മലങ്കര കത്തോലിക്ക ദേവാലയത്തിെൻറ മൂറോന്‍ കൂദാശക്ക് കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപോലീത്ത സഹകാര്‍മികനായി. പൊതുസമ്മേളനം പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ബത്തേരി രൂപത അധ്യക്ഷന്‍ അധ്യക്ഷത വഹിച്ചു. കർദിനാള്‍ ക്ലിമിസ് കാതോലിക്കാബാവ മുഖ്യസന്ദേശം നല്‍കി. ബത്തേരി രൂപത വികാരി ജനറാള്‍ മാത്യു അറമ്പന്‍കുടി കോര്‍ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ്, ആര്യാടന്‍ ഷൗക്കത്ത്, നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഫൊറോന വികാരി ഫാ. തോമസ് കച്ചിറയില്‍, ഇന്‍ഫൻറ് ജീസസ് ചര്‍ച്ച് വികാരി ഫാ. റാബിന്‍, വാര്‍ഡ് കൗൺസിലര്‍ ബിനു ചെറിയാന്‍ എന്നിവർ സംസാരിച്ചു. അന്ധദമ്പതികളായ ബാലകൃഷ്ണന്‍-വിശാല എന്നിവര്‍ക്കായി നിര്‍മിച്ച വീടിെൻറ താക്കോല്‍ദാനവും കർദിനാള്‍ നിര്‍വഹിച്ചു. ദേവാലയ നിര്‍മാണത്തില്‍ സഹകരിച്ചവരെ ചടങ്ങില്‍ ആദരിച്ചു. മലബാര്‍ മേഖലയിലെ വൈദികരും ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.