പൊതുവിദ്യാലയങ്ങൾ മതേതരത്വത്തി​െൻറ മധുരം നുകരുന്നു -കെ.ടി. ജലീൽ

അലനല്ലൂർ: പൊതുവിദ്യാലയങ്ങൾ മതേതരത്വത്തി​െൻറ മധുരം നുകരുന്നുവെന്നും മതേതരത്വം കാത്തുസൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും മന്ത്രി കെ.ടി. ജലീൽ. എടത്തനാട്ടുകര ഗവ. ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഹൈടെക് ക്ലാസ് മുറികളുടെയും പുതിയ ക്ലാസ് മുറികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി പി.ടി.എയുടെയും വിദ്യാലയ വികസന സമിതിയുടെയും നേതൃത്വത്തിൽ നാട്ടുകാർ, പൂർവ വിദ്യാർഥികൾ, പ്രവാസി കൂട്ടായ്മകൾ, വിവിധ ക്ലബുകൾ, വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളിൽ 55 ക്ലാസ് മുറികളാണ് ഹൈടെക് ആക്കിയത്. എൻ. ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഒ.പി. ഷരീഫ്, വൈസ് പ്രസിഡൻറ് പാറോക്കോട്ട് റഫീഖ, പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. രജി, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിനു മോൾ, ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പ്രീത, പഞ്ചായത്ത് അംഗങ്ങളായ വി. ഗിരിജ, സി. മുഹമ്മദാലി, പി.ടി.എ പ്രസിഡൻറ് ഒ. ഫിറോസ്, പ്രധാനാധ്യാപകൻ എൻ. അബ്ദുൽ നാസർ, ഒ. അൻവർ, വി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഫോട്ടോ: എടത്തനാട്ടുകര ഗവ. ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് ക്ലാസ് മുറികളുടെയും പുതിയ കെട്ടിടത്തി​െൻറയും ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.