മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി രൂപവത്കരിച്ച എസ്.വൈ.എസ് മുസാഅദയുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കാൻ പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് രോഗീ പരിചരണത്തിെൻറ ഭാഗമായി ചികിത്സ ഉപകരണങ്ങളും സഹായ സംവിധാനങ്ങളും സജ്ജീകരിക്കും. എ.ഐ.വൈ.എഫ് ജില്ല പഠനക്യാമ്പ് മലപ്പുറം: എ.ഐ.വൈ.എഫ് ജില്ല പഠനക്യാമ്പ് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.കെ. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.ടി. ഷറഫുദ്ദീൻ സംഘടന രേഖയും എം.കെ. മുഹമ്മദ് സലീം ഭാവി പ്രവർത്തന രേഖയും അവതരിപ്പിച്ചു. എ.പി. അഹമ്മദ്, പി.പി. സുനീർ, കെ.കെ. സമദ്, ഷെഫീർ കിഴിശ്ശേരി, സി. രജനി, ഇ.വി. അനീഷ്, ഷംസു കാട്ടുങ്ങൽ, സി.പി. അഭിലാഷ്, ഷെമീറ എന്നിവർ സംസാരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ ബാധിതരെ ചികിത്സിച്ച അമൃതക്ക് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ ആദരപത്രം ആലങ്കോട് ലീലാകൃഷ്ണൻ സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.