മൂലേപ്പാടത്ത് കാട്ടാനക്കൂട്ടം കൃഷി നാശം വരുത്തി

നിലമ്പൂർ: ജനവാസ കേന്ദ്രത്തിലിറങ്ങി കാട്ടാന കൃഷി നശിപ്പിച്ചു. ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം പടവിൽ ജോഷിയുടെ സ്ഥലത്തെ വാഴകൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം. പന്തീരായിരം വനമേഖലയിൽ നിന്നുമിറങ്ങിയ കാട്ടാനക്കൂട്ടം നിലമ്പൂർ-നായാടംപൊയിൽ മലയോരപാതയിൽ ജനവാസ കേന്ദ്രത്തിൽ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം എച്ച് ബ്ലോക്ക് ഭാഗത്തും കാട്ടാനയിറങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.