പാലക്കാട്: ഗുണനിലവാരമുള്ള പാൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനോടൊപ്പം ക്ഷീരകർഷകർക്ക് നല്ല വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പാൽഗുണ നിയന്ത്രണ ജാഗ്രത യജ്ഞത്തിെൻറ ഭാഗമായി ജില്ലയിൽ ഏഴുനൂറോളം പേർ പരിശീലനം പൂർത്തിയാക്കി. ജില്ലയിലെ 13 ബ്ലോക്കുകളിലെ ക്ഷീരസംഘങ്ങളിലെ സെക്രട്ടറിമാർ, ലാബ് അസിസ്റ്റൻറുമാർ, െപ്രാക്യുർമെൻറ് അസിസ്റ്റൻറുമാർ എന്നിവർക്കാണ് പരിശീലനം നൽകിയത്. പാലിെൻറ അളവും ഗുണമേന്മയും ഉറപ്പാക്കി ക്ഷീരോൽപാദനത്തിൽ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ല ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺേട്രാൾ ഓഫിസർ ജെ.എസ്. ജയസുജീഷ് പറഞ്ഞു. മായം, അന്യവസ്തുകൾ, മാലിന്യം എന്നിവ അടങ്ങാത്ത പാൽ സംഘങ്ങളിൽ എത്തിക്കുക, പാലിലെ ഖരപദാർഥങ്ങൾ നിശ്ചിത അളവിൽ (കനം) വർധിപ്പിക്കുക, പാലിലെ അണുജീവികളുടെ എണ്ണം കുറക്കുക, എല്ലാ ക്ഷീരസംഘങ്ങളും ഭക്ഷ്യസുരക്ഷവകുപ്പിെൻറ ലൈസൻസ് എടുക്കുക, ആൻറിബയോട്ടിക് ഇല്ലാത്ത പാൽ നൽകുക, കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുക എന്നിവയാണ് പാൽ ഗുണനിയന്ത്രണ ജാഗ്രതായജ്ഞം ലക്ഷ്യം വെക്കുന്നത്. അതിനായി ഇത്തരം കാര്യങ്ങളെക്കുറിച്ച് കർഷകർക്ക് വിശദമായ ക്ലാസുകൾ നൽകും. കർഷകർക്കൊപ്പം ക്ഷീരസംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾക്കും പരിശീലനം നൽകും. യജ്ഞത്തിലൂടെ ലക്ഷ്യം കൈവരിക്കുന്ന ക്ഷീരസംഘങ്ങളെ സംസ്ഥാന സർക്കാർ ആദരിക്കും. കൂടാതെ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ് അംഗീകാരമുള്ള ഇൻറർനാഷനൽ ലെവൽ സ്റ്റേറ്റ് ഡയറി ലാബിെൻറ സർട്ടിഫിക്കറ്റും നൽകും. പദ്ധതിയുടെ ഭാഗമായി 15 ദിവസത്തിൽ ഒരിക്കൽ ക്ഷീരസംഘങ്ങളിൽ ക്ഷീരവികസന വകുപ്പിെൻറ നേതൃത്വത്തിൽ ഗുണമേന്മ പരിശോധന നടത്തും. നിലവിൽ പാൽ ഉൽപാദനരംഗത്ത് സംസ്ഥാനത്തിന് 87 ശതമാനം വളർച്ചയാണുള്ളത്. ജില്ലയിലെ 324 ക്ഷീരസംഘങ്ങളിലായി പ്രതിദിനം 2,90,000 ലിറ്റർ പാലാണ് ഉൽപാദിപ്പിക്കുന്നത്. യജ്ഞത്തിെൻറ ലക്ഷ്യം ക്ഷീരകർഷകരിലെത്തിക്കുന്നതിനായി െതരഞ്ഞെടുത്ത ക്ഷീരസംഘങ്ങളിൽനിന്നുള്ള കർഷകർക്ക് പരിശീലനം തുടരുകയാണ്. ജൂൺ ഒന്നിന് ആരംഭിച്ച ൈത്രമാസ പാൽഗുണനിയന്ത്രണ ജാഗ്രതായജ്ഞത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം മേയ് 21ന് പത്തനംതിട്ടയിൽ ക്ഷീരവികസന വകുപ്പുമന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തിരുന്നു. ആഗസ്റ്റ് 31 വരെയാണ് ജാഗ്രതായജ്ഞം സംഘടിപ്പിക്കുന്നത്. കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന് പാലക്കാട്: കലക്ടറുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10ന് പാലക്കാട് ടൗൺഹാളിൽ പരാതി പരിഹാര അദാലത്ത് നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സ ധനസഹായം, ലാൻഡ് റെേക്കാഡ് മെയിൻറനൻസ് കേസുകൾ, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, റേഷൻ കാർഡുമായി ബന്ധപ്പെട്ടത് ഒഴികെയുള്ള വിഷയങ്ങളാണ് അദാലത്തിൽ പരിഗണിക്കുക. ജില്ല കലക്ടറുടെ കാര്യാലയം, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലും ഓൺലൈൻ മുഖാന്തിരവും പരാതി പരിഹാര അദാലത്ത് ദിവസവും പൊതുജനങ്ങൾക്ക് പരാതി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.