കടന്നമണ്ണ: ക്വാറിയുടെ പ്രവര്‍ത്തനം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയെന്ന് പരാതി. മക്കരപ്പറമ്പ് പഞ്ചായത്തിെൻറയും മങ്കടയുടെയും അതിര്‍ത്തിപ്രദേശമായ ചുണ്ടംകറായി പട്ടിക്കാട് മുക്ക് പ്രദേശത്തെ ക്വാറിക്കെതിരെയാണ് നാട്ടുകാര്‍ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയത്. ക്വാറി പ്രവര്‍ത്തനം കാരണം കല്ലുകള്‍ തെറിച്ചുവീണ് കഴിഞ്ഞ വര്‍ഷം അഞ്ചു വീടുകള്‍ക്ക് കേട് സംഭവിച്ചതായും ക്വാറിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരതിയില്‍ പറയുന്നു. സ്‌കൂള്‍ പാര്‍ലമെൻറ് ഇലക്ഷന്‍ വെള്ളില: ജനാധിപത്യ സംവിധാനങ്ങള്‍ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനും ബോധ്യപ്പെടുത്തുന്നതിനുമായി വെള്ളില മര്‍ക്കസുല്‍ ഹിദായയില്‍ നടത്തിയ സ്‌കൂള്‍ പാര്‍ലമെൻറ് ഇലക്ഷന്‍ ശ്രദ്ധേയമായി. പ്രധാനമന്ത്രി, സ്പീക്കര്‍, വിദ്യാഭ്യാസം, ആരോഗ്യം, കായികം, സാംസ്‌കാരികം തുടങ്ങിയവകളിലേക്കുള്ള മന്ത്രിമാര്‍, കൂടാതെ ക്ലാസ് പ്രതിനിധികള്‍ എന്നിവരെയാണ് വിദ്യാർഥികള്‍ ജനാധിപത്യ സംവിധാനത്തോടെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആവേശത്തോടെയാണ് വിദ്യാർഥികള്‍ എതിരേറ്റത്. വൈകുന്നേരം നടന്ന സ്‌കൂള്‍ അസംബ്ലിയില്‍ ജനപ്രതിനിധികളെ അനുമോദിച്ച് പ്രധാനാധ്യാപകന്‍ പി. മുഹമ്മദ് സിറാജുദ്ദീന്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് താജുദ്ദീന്‍, സരിത, നിഷ എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.