സംഗീതമഴയിലലിഞ്ഞ് വിദ്യാർഥികൾ

കോട്ടക്കൽ: സംഗീതം, മഴ, ആസ്വാദനം എന്ന പേരിൽ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് ആർട്സ് ക്ലബ് അംഗങ്ങൾക്കായി സ്കൂൾ റിസോഴ്സ് ഗ്രൂപ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കോരിച്ചൊരിയുന്ന മഴയത്ത് സ്കൂൾ മൈതാനിയിൽ കുട്ടികൾ പാട്ടുപാടി നൃത്തം ചെയ്തു. മഴ ആസ്വാദനത്തി​െൻറ അനുഭവങ്ങൾ കുട്ടികൾക്ക് ലഭിക്കാനാണ് പ്രത്യേക പരിപാടിയൊരുക്കിയത്. ജില്ല പഞ്ചായത്തംഗം ഹനീഫ പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗവും സ്കൂൾ റിസോഴ്സ് ഗ്രൂപ് കൺവീനറുമായ കെ.പി. നാസർ, സ്റ്റാഫ് സെക്രട്ടറി പി.വി. മനോജ്, കെ. അബ്ദുൽ അസീസ്, എം.പി. ജ്യോതി, സി.കെ. പത്മരാജ്, കെ.ആർ. ഗണേഷ്, സൂര്യരവി, കനകരാജ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.