കരുവാരകുണ്ട്: മണിക്കൂറുകളോളം നിന്നുപെയ്ത മഴ കരുവാരകുണ്ടിനെ വെള്ളത്തിൽ മുക്കി. മലയോരത്ത് പെയ്ത കനത്ത മഴയിൽ ഒലിപ്പുഴ ഗതിമാറിയതോടെയാണ് വെള്ളം നാശംവിതച്ചത്. പുറമ്പോക്കിൽ പ്രവർത്തിക്കുന്ന പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂളിൽ വെള്ളം കയറി. സ്കൂൾ മുറ്റം മുങ്ങുകയും ക്ലാസുകളിലേക്ക് വെള്ളമെത്തുകയും ചെയ്തതോടെ സ്കൂൾ വിട്ട് കുട്ടികളെ വീടുകളിലെത്തിച്ചു. റവന്യൂ അധികൃതരുടെ നിർദേശപ്രകാരം ചൊവ്വാഴ്ച സ്കൂളിന് അവധി നൽകി. വെള്ളം കയറിയതിനാൽ പുൽവെട്ട റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അങ്ങാടിച്ചിറ കവിഞ്ഞ് ചേറുമ്പ് ഇക്കോ വില്ലേജും കുട്ടികളുടെ പാർക്കും വെള്ളത്തിൽ മുങ്ങി. തരിശ് മാമ്പറ്റയിൽ ഒലിപ്പുഴ ഗതിമാറുകയും പുഴയും റോഡും ഒന്നാവുകയും ചെയ്തു. ഇവിടെ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കുണ്ടോടയിൽ പുഴ കരകവിഞ്ഞ് 14 വീടുകൾ വെള്ളത്തിലായി. മാമ്പറ്റയിലും വീടുകളിൽ വെള്ളം കയറി. മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റ് മലയോരത്ത് കൃഷിനാശവും വിതച്ചു. കേരള എസ്റ്റേറ്റ് മഞ്ഞൾപാറ മൂച്ചിക്കുന്നിലെ പരപ്പൻ മുഹമ്മദിെൻറ വീട് മരം വീണ് ഭാഗികമായി തകർന്നു. കൽക്കുണ്ടിൽ കോട്ടായി ബേബിയുടെ വിളഞ്ഞ പന്ത്രണ്ടോളം ജാതിമരങ്ങളും നിരവധി കമുകുകളും കടപുഴകി വീണു. നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ്, സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി, അംഗം വി. ആബിദലി, കരുവാരകുണ്ട് വില്ലേജ് ഓഫിസർ അയ്യപ്പൻ കുനിയങ്ങോടൻ എന്നിവർ സന്ദർശിച്ചു. Photo... 1. വെള്ളം കയറിയ പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂൾ 2. ചേറുമ്പ് ഇക്കോ വില്ലേജ് വെള്ളത്തിൽ 3. മരം വീണ് തകർന്ന കരുവാരകുണ്ട് പരപ്പൻ മുഹമ്മദിെൻറ വീട് 4. മാമ്പറ്റയിൽ റോഡും പുഴയും ഒന്നായപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.