കൊച്ചി: ഹരജികളിൽ എതിർകക്ഷികൾക്ക് നൽകുന്ന നോട്ടീസ് നേരിട്ട് കൈപ്പറ്റിയില്ലെങ്കിൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് ൈഹകോടതിയുടെ ചട്ടഭേദഗതി. നോട്ടീസ് കൈപ്പറ്റേണ്ട വ്യക്തി സ്ഥലത്തില്ലെങ്കിലോ നേരിൽ കണ്ടില്ലെങ്കിലോ എന്തുചെയ്യണമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ഉറപ്പുവരുത്തിയാണ് ചട്ടഭേദഗതി നടപ്പാക്കിയിരിക്കുന്നത്. കക്ഷികൾ നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സിവിൽ നടപടിച്ചട്ടത്തിൽ പറയുന്നുണ്ടെങ്കിലും ഹൈകോടതിചട്ടത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഭേദഗതി. എതിർകക്ഷിയെ കണ്ടെത്താനായില്ലെങ്കിൽ വീട്ടിലെ പ്രായപൂർത്തിയായ അംഗത്തെ നോട്ടീസ് ഏൽപിക്കാമെന്നും ഇതിന് സാധിച്ചില്ലെങ്കിൽ വീടിെൻറ വാതിലിൽ നോട്ടീസ് പതിപ്പിക്കാമെന്നുമാണ് ഭേദഗതിയിലുള്ളത്. ഇത് നടപ്പാകാതെവരികയും എതിർകക്ഷി മനഃപൂർവം നോട്ടീസ് കൈപ്പറ്റാത്തതാണെന്ന് കോടതിക്ക് ബോധ്യമാവുകയും ചെയ്താൽ പത്രപരസ്യം നൽകണം. എതിർകക്ഷി ഒടുവിൽ താമസിച്ച സ്ഥലത്ത് പ്രചാരമുള്ള പത്രത്തിലാണ് നൽകേണ്ടതെന്നും ഭേദഗതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.