പുറത്തൂർ: കൂട്ടായി അരയൻ കടപ്പുറത്ത് സി.പി.എം പ്രവർത്തകെൻറ വീടിന് തീയിട്ട സംഭവത്തിൽ തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച പുലർച്ചയാണ് അരയൻ കടപ്പുറം കുറിയെൻറ പുരക്കൽ സൈനുദ്ദീെൻറ വീട്ടിൽ ഒരു സംഘം തീയിട്ടത്. പ്ലസ് ടു വിദ്യാർഥിനിയായ മകൾ നിഷൽജക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. അഞ്ചംഗ സംഘമാണ് തീയിട്ടതെന്നാണ് വീട്ടുകാർ മൊഴി നൽകിയത്. അക്രമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ശനിയാഴ്ച രാത്രി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. പ്രതികളുടെ ചെരിപ്പുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. മണ്ണെണ്ണ വാങ്ങിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. തീരദേശം സമാധാനത്തിലേക്ക് നീങ്ങുന്ന അവസ്ഥയിൽ പ്രദേശത്ത് വീണ്ടും അശാന്തി ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സൈനുദ്ദീെൻറ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എ. ശിവദാസൻ, അഡ്വ. പി. ഹംസക്കുട്ടി എന്നിവർ വീട്ടിലെത്തി. പ്രതികളെ ഉടൻ പിടികൂടാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി അവർ പറഞ്ഞു. ജനാധിപത്യ മഹിള അസോസിയേഷൻ തിരൂർ ഏരിയ കമ്മിറ്റി നേതാക്കളും സന്ദർശിച്ചു. സി. കദീജ, സീനത്ത് ഇസ്മായിൽ, തങ്കം, ഗീത പള്ളിയേരി, എം. രജനി, ലക്ഷ്മിക്കുട്ടി അമ്മ, കെ.ജി. സൽമാഭായ്, പ്രീത പുളിക്കൽ, ജയലളിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.