മേലാറ്റൂർ: ഇരുട്ടിനെ തോൽപിച്ച 14കാരനായ വിദ്യാർഥിയുടെ ക്ലാസ് കുട്ടികൾക്കാവേശമായി. മൊബൈൽ ആപ്പുകളും കമ്പ്യൂട്ടർ സോഫ്റ്റ്വെയറുകളും സ്വന്തമായി നിർമിച്ച് ശ്രദ്ധ നേടിയ എടപ്പറ്റ സ്വദേശി ടി.കെ. ഹാറൂൺ കരീമാണ് മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾക്ക് സ്ട്രസ് മാനേജ്മെൻറ് എന്ന വിഷയത്തിൽ ക്ലാസെടുത്തത്. ഹാറൂണിെൻറ ഐ.ടി. മേഖലകളിലെയും മറ്റുമുള്ള കഴിവുകൾ തിരിച്ചറിഞ്ഞ് കാലിക്കറ്റ് സർവകലാശാല നിർമിക്കുന്ന ഡോക്യുമെൻററിയുടെ ചിത്രീകരണത്തിനാണ് ക്ലാസ് നടത്തിയത്. ജന്മന അന്ധനായ ഹാറൂണിനെ മൈക്രോ സോഫ്റ്റ് അധികൃതർ ഇപ്പോൾ പാർട്ട് ടൈം ജീവനക്കാരനായി നിയമിച്ചിട്ടുണ്ട്. മങ്കട ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഹാറൂൺ എടപ്പറ്റ തൊടുകുഴികുന്നുമ്മൽ അബ്ദുൽ കരീമിെൻറയും മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സബീറയുടെയും മകനാണ്. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ കെ.ടി.എം.എ. സലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. ഉസ്മാൻ, കാലിക്കറ്റ് സർവകലാശാല ഡോക്യുമെൻററി വിഭാഗം ഫാക്കൽറ്റി അംഗം സജീദ് നടുവത്തൊടി, ടി.കെ. സുലൈമാൻ, പ്രഫ. പി. മുഹമ്മദ്, പ്രിൻസിപ്പൽ എ.ടി. ഷംസുദ്ദീൻ, പ്രോഗ്രാം കൺവീനർ മുനീർ എന്നിവർ സംസാരിച്ചു. Photo: കാഴ്ചശക്തിയില്ലാത്ത എടപ്പറ്റ സ്വദേശി ടി.കെ. ഹാറൂൺ മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.