പൂക്കോട്ടുംപാടം: റോള്‍ബാളിൽ ഗിന്നസ് ബുക്ക് ഒാഫ് റെക്കോഡിലും ഏഷ്യന്‍ ബുക്ക് ഓഫ് റെേക്കാഡിലും ഇടം നേടി അമരമ്പലം സൗത്തിലെ ഗൗരവ് കൃഷ്ണ മലയോര ഗ്രാമത്തിന് അഭിമാനമായി. ജൂണിൽ കർണാടകയിലെ ബെല്‍ഗാമില്‍ നടന്ന വേൾഡ് റോൾബാൾ സ്കേറ്റിങ്ങിലാണ് റെക്കോഡ് സ്വന്തമാക്കിയത്. ശിവഗംഗ റോൾബാൾ കോർട്ടിൽ ആറു പേരടങ്ങുന്ന രണ്ടു ടീമുകൾ 30 മിനിറ്റ് വീതം തുടർച്ചയായി 24 മണിക്കൂർ നടത്തിയ റോൾബാൾ പ്രകടനമാണ് ഗിന്നസ് ബുക്കിൽ ഇടം നേടിക്കൊടുത്തത്. റോളര്‍ സ്കേറ്റിങ് പരിശീലകന്‍ ജെയ്സണ്‍ മാളിയേക്കലിെൻറ ശിക്ഷണത്തിലുള്ള സംഘത്തിൽ മറ്റു എട്ടുപേര്‍ കൂടിയുണ്ടായിരുന്നു. റോളര്‍ സ്കേറ്റിങ്ങില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ മിടുക്കന്‍ പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമരമ്പലം സൗത്ത് പത്മ നിവാസില്‍ പ്രേം നാഥിെൻറയും ഉഷയുടെയും രണ്ടാമത്തെ മകനാണ്. സിനിമ പിന്നണി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രണവ് കൃഷ്ണ സഹോദരനാണ്. റോളർ സ്കേറ്റിങ്ങിനൊപ്പം ബാസ്കറ്റ്ബാൾ, ത്രോബാൾ എന്നിവ ഒത്തുചേർന്ന ഹാന്‍ഡ്‌ബാള്‍ ഇനമാണ് റോൾബാള്‍. ഗ്രാമീണ പ്രദേശങ്ങളില്‍ അത്ര പരിചിതമല്ലാതിരുന്ന ഇൗ ഇനം ഇപ്പോള്‍ പ്രദേശത്തെ പല സ്കൂളുകളിലും പരിശീലിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.