ഷോക്കേറ്റ് അച്​ഛനും മകനും മരിച്ചു

വടക്കഞ്ചേരി: വീട്ടിലെ കംപ്രസർ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് പിതാവും മകനും മരിച്ചു. കിഴക്കഞ്ചേരി പൂണിപ്പാടം തുപ്പലത്ത് വീട്ടിൽ മോഹനൻ (55), മകൻ ശ്രേയസ് (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മോഹനന് ഷോക്കേറ്റപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രേയസിനും ഷോക്കേറ്റത്. വീട്ടിൽനിന്ന് വൈദ്യുതിയെടുത്ത് മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമെന്ന് കരുതുന്നു. ഷോക്കേറ്റ് കിടന്ന ഇരുവരെയും നാട്ടുകാർ വടക്കഞ്ചേരി ഇ.കെ. നായനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ ഹോട്ടലിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മോഹനൻ ശനിയാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. അടുത്ത മാസം നടക്കാൻ പോകുന്ന മൂത്ത മകളുടെ വിവാഹത്തി‍​െൻറ ഒരുക്കത്തിലായിരുന്നു. പന്തലാംപാടം മേരി മാത സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയസ്. ഗിരിജയാണ് മോഹന‍​െൻറ ഭാര്യ. മകൾ: വിനിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.