കനത്ത മഴ: വലിയപറമ്പില്‍ വീട് തകര്‍ന്നു

കാളികാവ്: കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്നു. ചോക്കാട് പഞ്ചായത്തിലെ വലിയപറമ്പ് മാടായി ജയസുന്ദര​െൻറ വീടാണ് തകര്‍ന്നത്. 2006-2007 വര്‍ഷത്തില്‍ ഐ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ നിന്ന് അനുവദിച്ച വീടാണ് തകര്‍ന്നത്. ജയസുന്ദരനും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം മൂന്ന് സ​െൻറിലുള്ള ഈ കൊച്ചു വീട്ടിലായിരുന്നു താമസം. ഓടിട്ട വീടായതിനാല്‍ കേടുപാടുകള്‍ വന്ന് തുടങ്ങിയിരുന്നു. വീട് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തില്‍ പല പ്രാവശ്യം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ കനിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് വീട് തകര്‍ന്നത്. വീടിനുള്ളിലുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മഴ കനത്ത് പെയ്യുന്നതിനാൽ വീടി​െൻറ ചുമരുകളും തകര്‍ന്ന് വീഴുമെന്ന ഭീതിയിലാണ് ഈ കുടുംബം. വില്ലേജ് ഓഫിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പടം: കനത്ത മഴയില്‍ തകർന്ന മാടായി ജയസുന്ദര​െൻറ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.