mc mk mt ചാന്താട്ട ഭംഗിയിൽ തിരുമാന്ധാംകുന്ന്​ ഭഗവതി ക്ഷേത്രം

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഇൗവർഷത്തെ ആദ്യ ചാന്താട്ടത്തിന് ഭക്തജന തിരക്ക്. ഭഗവതിയുടെ ദാരു വിഗ്രഹത്തിന് ൈചതന്യം പകരാൻ വർഷം തോറും നടത്തുന്ന ചാന്തഭിഷേകം രണ്ട് തവണയായാണ് നടത്തുക. രണ്ടാം ചാന്താട്ടം ആഗസ്റ്റ് ഒന്നിന് നടത്തും. രാവിലെ പന്തീരടി പൂജക്കുശേഷം നടന്ന ചടങ്ങിനും വിശേഷാൽ പുജകൾക്കും പ്രകാശ് നമ്പൂതിരിയും രാമൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു. ശനിയാഴ്ചത്തെ ചാന്താട്ടം അടുത്തയിടെ അന്തരിച്ച മുൻക്ഷേത്രം ട്രസ്റ്റി എ.സി. വേണുഗോപാല രാജയുടെ കുടുംബ വകയായരുന്നു. ഒരുതവണ ചാന്താട്ടത്തിന് 15 ലിറ്റർ ചാന്താണ് ഉപയോഗിച്ചത്. തേക്കിൻ തടിയിൽ നിന്നുള്ള ചാന്ത് മാസങ്ങൾക്ക് മുമ്പാണ് പാലക്കാട് നെന്മാറയിൽനിന്ന് കൊണ്ടുവന്നത്. 2090വരെയുള്ള ചാന്താട്ടം ഇതിനകം ബുക്ക് ചെയ്തതായി ക്ഷേത്രം അധികൃതർ അറിയിച്ചു. പടം.... pmna m3 തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ദാരുവിഗ്രഹത്തിലേക്കുള്ള ചാന്ത് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.