പെരിന്തൽമണ്ണ: ബി.ആർ.സി പരിധിയിൽ വരുന്ന പെരിന്തൽമണ്ണ, മേലാറ്റൂർ ഉപ ജില്ലകളിലെ സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്താനും സഹായം എത്തിക്കാനുമായി െഎ.ഇ.ഡി.സി ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല ആശുപത്രി അസ്ഥിരോഗ വിഭാഗം ഡോ. അമാനുല്ല ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഒാഫിസർ സി.ടി. ശ്രീജ അധ്യക്ഷത വഹിച്ചു. ഇ.എൻ.ടി ഡോ. ഷംസീർ, ട്രെയിനർ കെ. ബദറുന്നിസ, എ.പി. മനോജ് എന്നിവർ സംസാരിച്ചു. അസ്ഥി വിഭാഗത്തിൽ ഡോ. അമാനുല്ല, തൊറപ്പിസ്റ്റ് ശ്രീജിത്, കേൾവി പരിേശാധനക്ക് ഡോ. ഷംസീർ, ഒാഡിയോളജിസ്റ്റ് ഫൽസീന എന്നിവർ നേതൃത്വം നൽകി. ജൂലൈ 18ന് ബി.ആർ.സിതല എം.ആർ ക്യാമ്പ് നടത്തും. 20ന് കാഴ്ച പരിേശാധനയും നടത്തും. പടം...pmna mc 4 പെരിന്തൽമണ്ണ: ബി.ആർ.സിയുടെ കീഴിൽ ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്താൻ സംഘടിപ്പിച്ച ക്യാമ്പ് ഡോ. അമാനുല്ല ഉദ്ഘാടനം ചെയ്യുന്നു തുല്യത: അപേക്ഷ ക്ഷണിച്ചു പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സൗജന്യ പത്താംതരം, ഹയർ സെക്കൻഡറി തുല്യത ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9847250830. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സ് പെരിന്തൽമണ്ണ: പി.എസ്.സി അംഗീകൃത ആറുമാസ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സിലേക്ക് സൗജന്യ നിരക്കിലുള്ള പഠനത്തിനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 30 വരെ നീട്ടി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെൻറർ കമ്യൂണിറ്റി കോളജ് പഠനകേന്ദ്രമായ പെരിന്തൽമണ്ണ എൻ.എസ്.എസ് കമ്യൂണിറ്റി കോളജിലാണ് പ്ലസ് ടു യോഗ്യതയുള്ളവർക്ക് ചേരാവുന്ന കോഴ്സ് ആരംഭിക്കുന്നത്. സൗജന്യ സ്റ്റഡി മെറ്റീരിയൽസും പുസ്തകങ്ങളും ലഭിക്കും. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർക്ക് സ്കോളർഷിപ് അനുവദിക്കും. ഫോൺ: 9567991416.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.