റേഷൻ കാർഡ് പരാതികൾ തിങ്കളാഴ്​ച സ്വീകരിക്കും

റേഷൻ കാർഡ് പരാതികൾ തിങ്കളാഴ്ച സ്വീകരിക്കും ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ താലൂക്ക് സപ്ലൈ ഓഫിസിൽ തിങ്കളാഴ്ച രാവിലെ പത്തുമുതൽ സ്വീകരിക്കുമെന്ന് പ്രസിഡൻറ് കെ.കെ. കുഞ്ഞൻ അറിയിച്ചു. ആയുർവേദ ക്യാമ്പ് നാളെ ഒറ്റപ്പാലം: ചേംബർ ഓഫ് കോമേഴ്സ് ആഭിമുഖ്യത്തിൽ പാലക്കാട് അഹല്യ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ സൗജന്യ ആയുർവേദ ക്യാമ്പ് സംഘടിപ്പിക്കും. പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൃക്ഷ തൈകൾ നട്ടും പരിസ്ഥിതി പ്രവർത്തനം നടത്തിയും ശ്രദ്ധേയനായ നഗരസഭയിലെ റവന്യൂ ഇൻസ്‌പെക്ടർ യു. അയ്യപ്പനെ ചടങ്ങിൽ ആദരിക്കും. ഒറ്റപ്പാലം ബി.ഇ.എം യു.പി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ആയുർവേദവും പ്രകൃതി സംരക്ഷണവും എന്ന വിഷയത്തിൽ വിദഗ്ധർ ക്ലാെസടുക്കും. പുസ്തക പ്രകാശനം നാളെ ഒറ്റപ്പാലം: സി.എസ്.എൻ അക്ഷരപക്ഷത്തി​െൻറ ആഭിമുഖ്യത്തിൽ ട്രെയിനിൽനിന്ന് വീണ് ശയ്യാവലംബിയായ അജയ് ബാലചന്ദ്രൻ രചിച്ച 'ശ്രീരാമ ഗീത' പുസ്തകത്തിൻെറ പ്രകാശനം ഞായറാഴ്ച വൈകീട്ട് നാലിന് സി.എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.