പൂക്കോട്ടുംപാടം: മഴക്കാല പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആരോഗ്യ ജാഗ്രത വളൻറിയർമാർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിദിനം പ്രതിരോധം പദ്ധതി പ്രകാരമാണ് ക്ലാസ് സംഘടിപ്പിച്ചത്. കുടുംബശ്രീ, അയൽക്കൂട്ടങ്ങള്‍, ആരോഗ്യ ജാഗ്രത പ്രവർത്തകർ എന്നിവര്‍ക്ക് പരിശീലനം നല്‍കി. പഞ്ചായത്തിൽ ഗ്രീൻ പ്രോട്ടോേകാൾ നടപ്പാക്കുന്നതിെൻറ രണ്ടാംഘട്ട പരിശീലനം കൂടിയാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പർവിൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് അജു പി. നായർ, ശുചിത്വമിഷൻ ആർ.പി കെ.കെ. സാജിത എന്നിവർ ക്ലാസ് നയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കളരിക്കൽ സുരേഷ് കുമാർ, ഗംഗാദേവി ശ്രീരാഗം, പഞ്ചായത്ത് അംഗങ്ങളായ ഒ. ഷാജി, ഫാത്തിമ നസീറ, കെ. അജിഷ, ശിവദാസൻ ഉള്ളാട്, ടി.പി. ഹംസ, കെ. മീനാക്ഷി, സി.ഡി.എസ് പ്രസിഡൻറ് മായ ശശികുമാർ, വൈസ് പ്രസിഡൻറ് കെ.വി. കോമളം, പഞ്ചായത്ത് സെക്രട്ടറി വി. ശിവദാസൻ നായർ, അസിസ്റ്റൻറ് സെക്രട്ടറി ഇല്ലിക്കൽ അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. ഫോട്ടോ ppm1അമരമ്പലം പഞ്ചായത്ത് ആരോഗ്യ ജാഗ്രത വളൻറിയർമാർക്ക് സംഘടിപ്പിച്ച ക്ലാസിൽ മെഡിക്കൽ ഓഫിസർ ഡോ. പർവീൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.