വള്ളിക്കുന്ന്: പരുത്തിക്കാട് എ.എൽ.പി സ്കൂൾ വള്ളിക്കുന്ന് സോഷ്യൽ സർവിസ് സൊസൈറ്റിക്ക് തിരിച്ചുനൽകി സർക്കാർ ഉത്തരവ്. ഇതിെൻറയടിസ്ഥാനത്തിൽ പരപ്പനങ്ങാടി എ.ഇ.ഒയുടെ നിർദേശപ്രകാരം വി.കെ. രാമചന്ദ്രൻ നായർ സ്കൂളിെൻറ മാനേജറായി ചുമതലയേറ്റു. 1957ൽ ഇ.എം.എസ് സർക്കാറാണ് പരുത്തിക്കാട് എ.എൽ.പി സ്കൂൾ ആരംഭിച്ചത്. മാനേജർ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സൊസൈറ്റി 2017ൽ ഹൈകോടതിയെ സമീപിച്ചു. പ്രശ്നത്തിൽ തീരുമാനമെടുക്കാൻ സർക്കാറിനോട് കോടതി നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.