ക്ഷേമ പെൻഷന് വീടി‍െൻറ വലിപ്പവും വാഹനവും അർഹത മാനദണ്ഡം

മഞ്ചേരി: പെൻഷൻ അർഹത മാനദണ്ഡം വീണ്ടും പുതുക്കുന്നതോടെ 60 വയസ്സായവർക്കെല്ലാം അപേക്ഷിച്ചാൽ പെൻഷൻ നൽകുന്നു എന്ന ഇടതു സർക്കാറി‍​െൻറ അവകാശവാദം ഭാഗികമായി ഇല്ലാതാവും. പുതിയ മാനദണ്ഡപ്രകാരം 1200 ചതുരശ്ര അടി വീട്ടിൽ താമസിക്കുന്നയാളാണെങ്കിൽ പെൻഷൻ കിട്ടില്ല. തീർപ്പാക്കാതെ മാറ്റിവെച്ച 3.40 ലക്ഷം പേരിൽ 20 ശതമാനമെങ്കിലും ഇക്കാരണത്താൽ പുറത്താവും. വീട് മക്കളുടെയോ ബന്ധുക്കളുടെയോ പേരിലായാലും പെൻഷന് അപേക്ഷിക്കാൻ കഴിയില്ല. വീട്ടിൽ 1000 സി.സി വാഹനമുണ്ടായാലും പെൻഷൻ കിട്ടില്ല. കുടുംബ വാർഷിക വരുമാനം ലക്ഷം രൂപയിൽ കവിയൽ, സർവിസ് പെൻഷൻ, ആദായ നികുതി നൽകൽ, അപേക്ഷകനോ കുടുംബത്തിനോ രണ്ടേക്കറിൽ കൂടുതൽ ഭൂമി എന്നിവയിലൊന്നുണ്ടായാൽ നേരത്തെ പെൻഷൻ കിട്ടിയിരുന്നില്ല. നിലവിൽ പെൻഷൻ വാങ്ങുന്നവർക്ക് അർഹത മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറുമ്പോൾ 600 രൂപയായിരുന്നത് സർക്കാറി‍​െൻറ അവസാനകാലത്ത് ആയിരമാക്കി. ഇടത് സർക്കാറാണ് 1100 രൂപയാക്കിയത്. 42.14 ലക്ഷം പേർക്ക് പ്രതിമാസം 1100 രൂപ നൽകാൻ കോടികളാണ് വേണ്ടത്. അർഹത മനദണ്ഡങ്ങൾ വിപുലപ്പെടുത്തി ഗുണഭോക്താക്കളുടെ എണ്ണം കുറക്കാനാണ് ധനവകുപ്പ് നടപടി സ്വീകരിക്കുന്നത്. നേരത്തെ തപാൽ വഴി ഒരു തവണ വിതരണം ചെയ്യാൻ 100 കോടിയായിരുന്നു സർക്കാറിന് ചെലവ്. അക്കൗണ്ടുകളിലൂടെയായപ്പോൾ ഈ ചെലവ് കുറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.