സി.പി.എം പ്രതിഷേധ കൂട്ടായ്മ

ചെര്‍പ്പുളശ്ശേരി: വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനി​െൻറ ഭാഗമായിരുന്നു കൂട്ടായ്മ. സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി അംഗം പി.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം പി.എ. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കെ.ബി. സുഭാഷ്, ഇ. ചന്ദ്രബാബു, കെ. ഗംഗാധരന്‍, കെ. നന്ദകുമാർ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.