മലപ്പുറം: അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അവകാശദിനാചരണത്തിെൻറ ഭാഗമായി നടത്തി. ഐ.സി.ഡി.എസ് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, ഓണറേറിയത്തിലെ കേന്ദ്ര സർക്കാർ വിഹിതം വർധിപ്പിക്കുക, അംഗൻവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. കാർത്യായിനി ഉദ്ഘാടനം ചെയ്തു. കെ.പി. സുമതി അധ്യക്ഷത വഹിച്ചു. ടി.വി. വിജയലക്ഷ്മി, വി. ശശികുമാർ, ഉണ്ണി പാർവതി എന്നിവർ സംസാരിച്ചു. കെ. ഉഷ, പി. ഇന്ദിര, കെ. രജിത, പ്രീതാറാണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.