കോഴിക്കോട്: നിഷ്ഠുരമായ കൊലപാതകങ്ങൾ നടത്തുകയും മതത്തിെൻറ പേരിൽ അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകളുടെ നീക്കങ്ങൾക്കെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഇൗ മാസം 19 ന് വൈകീട്ട് 2.30 ന് എറണാകുളം ടൗൺ ഹാളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിക്കും. 'തീവ്രവാദത്തിെൻറ മതവും രാഷ്ട്രീയവും' വിഷയത്തിൽ നടക്കുന്ന ജനജാഗ്രത സദസ്സിൽ മതരാഷ്ട്രീയ സാംസ്കാരികരംഗത്തെ പ്രമുഖർ സംബന്ധിക്കും. സംരക്ഷകരുടെ മേലങ്കിയണിഞ്ഞ് സമുദായത്തെ പ്രതിരോധത്തിലാക്കാനാണ് പോപ്പുലർ ഫ്രണ്ടിെൻറ നേതൃത്വത്തിലുള്ള തീവ്രവാദ നീക്കങ്ങൾ സഹായകരമാവുന്നത്. ഇതിനെതിരെ വ്യാപക പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.