പാലക്കാട്: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിെൻറ പശ്ചാത്തലത്തിൽ സംഭവവുമായി ബന്ധമില്ലാത്ത വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി നേതാക്കളെ സംശയ മുനയിൽ നിർത്തുന്ന പൊലീസ് നീക്കം അവസാനിപ്പിക്കണമെന്ന് പാർട്ടി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അനാവശ്യ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തും. കഴിഞ്ഞ ദിവസം ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജന. സെക്രട്ടറി പ്രദീപ് നെന്മാറയുടെ വീട്ടിൽ റെയ്ഡ് നടത്തിയത് അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. സംഘടന നേതാക്കളുടെ വീട്ടിൽ രാത്രിയിൽപോലും റെയ്ഡ് നടത്തുകയാണ്. ജില്ലയിലെ ചില പൊലീസ് ഉദ്യോഗസ്ഥർ ദുശ്ശക്തികളുടെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. വാർത്തസമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ, ജില്ല സെക്രട്ടറി അജിത് കൊല്ലങ്കോട്, ഫ്രറ്റേണിറ്റി സംസ്ഥാന ജന. സെക്രട്ടറി പ്രദീപ് നെന്മാറ, ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.