മലപ്പുറം: വാട്സ്ആപ് ഹർത്താലുമായി ബന്ധപ്പെട്ട് പ്രകടനങ്ങളിൽ അണിനിരന്നവരെ വീണ്ടും പൊലീസ് വേട്ടയാടുന്നതായി പരാതി. എസ്.എഫ്.െഎ നേതാവ് അഭിമന്യുവിെൻറ കൊലയുമായി ബന്ധപ്പെട്ട് എസ്.ഡി.പി.െഎ-പോപുലർ ഫ്രണ്ട് കേന്ദ്രങ്ങൾക്കെതിരെ ആരംഭിച്ച പൊലീസ് നടപടിയാണ് ഹർത്താൽ കേസുകളിലേക്ക് വഴിമാറിയത്. മലപ്പുറം ജില്ലയിൽ ഏതാനും ദിവസങ്ങളിലായി നിരവധി പേരെയാണ് റിമാൻഡ് ചെയ്തത്. ഗുരുതരവകുപ്പുകൾ ചേർത്താണ് പലരേയും കേസിൽ കുടുക്കിയതെന്നാണ് ആക്ഷേപം. കൂടുതൽ പേരുടെ അറസ്റ്റ് ലക്ഷ്യമിട്ട് റെയ്ഡ് തുടരുകയാണ്. നിരപരാധികളെ വേട്ടയാടുന്നെന്ന പരാതികളെത്തുടർന്ന് നിർത്തിവെച്ച പൊലീസ് നടപടികളാണ് ഉന്നതതല നിർദേശപ്രകാരം പുനരാരംഭിച്ചത്. തിരൂരിലും നിലമ്പൂരിലും മങ്കടയിലും അരീക്കോട്ടും കഴിഞ്ഞദിവസം അറസ്റ്റ് നടന്നു. തിരൂരിൽ പ്രകടനത്തിൽ പെങ്കടുത്തവരെ സ്റ്റേഷൻ ആക്രമണക്കേസിൽപ്പെടുത്തി റിമാൻഡ് ചെയ്തു. ജഡ്ജിയുടെ വാഹനം തടഞ്ഞതിനും ഇവർക്കെതിരെ കേസുണ്ട്. വഴിക്കടവ് മരുതയിൽ പ്രകടനത്തിൽ ദേശീയപതാക ഉപയോഗിച്ചതിനാണ് 13 പേരെ റിമാൻഡ് ചെയ്തത്. വിഡിയോയും മൊബൈൽ ഫോൺ, സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് നടപടി ശക്തമാക്കിയത്. ഹർത്താലുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതും അറസ്റ്റ് നടന്നതും. ഹർത്താലിെൻറ സംഘ്പരിവാർ ബന്ധം പുറത്തായേതാടെ നിർത്തിവെച്ച പൊലീസ് നടപടി ആഭ്യന്തരവകുപ്പ് നിർദേശപ്രകാരമാണ് വീണ്ടും ശക്തമാക്കിയത്. അതേസമയം, ബേക്കറി കൊള്ളയടക്കം വ്യാപക അക്രമം അരങ്ങേറിയ താനൂരിൽ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളി തുടരുകയാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവരാണ് പ്രതികളധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.