കരുളായിയില്‍ കൃത്യത കൃഷി ആദ്യ വിളവെടുത്തു ആധുനിക സംവിധാനങ്ങളോടെ െവള്ളം തുള്ളി കൃത്യമായി നനക്കുന്നതാണ് കൃഷി രീതി കരുളായി: കൃത്യത കൃഷി രീതിയിലൂടെ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളുടെ ആദ്യ വിളവെടുപ്പ് നടന്നു. കരുളായിയിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ എരഞ്ഞിക്കുളവന്‍ അഹമ്മദ് കുട്ടിയാണ് തെൻറ കൃഷിയിടത്തില്‍ വെണ്ട, പയര്‍, മുളക്, മത്തന്‍, ചുരങ്ങ എന്നിവ വിളവിറക്കിയത്. ആധുനിക സംവിധാനങ്ങളോടെ െവള്ളം തുള്ളി കൃത്യമായി നനക്കുന്നതാണ് കൃഷിരീതി. പച്ചക്കറി വികസന വകുപ്പ് 2018-19 പദ്ധതി പ്രകാരമാണ് ഒന്നര ഏക്കറയോളം സ്ഥലത്ത് കൃഷി ചെയ്തത്. കൃഷി വകുപ്പ് 50 സെൻറിന് 30,000 രൂപ സബ്സിഡി നല്‍കും. ഈ കൃഷിക്ക് കീടനാശിനിയുടെ ആവശ്യമില്ല. ആദ്യഘട്ടത്തില്‍ വെണ്ടയാണ് ശനിയാഴ്ച വിളവെടുത്തത്. പഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ കെ.വി. ശ്രീജ, സീനിയര്‍ കൃഷി അസിസ്റ്റൻറ് സി.സി. സുനില്‍, അഹമ്മദ്കുട്ടി എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ ppm5 കരുളായിയില്‍ എരഞ്ഞിക്കുളവന്‍ അഹമ്മദ് കുട്ടിയുടെ വെണ്ട കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.