ബാങ്ക് വൈസ് പ്രസിഡൻറിനെതിരെ കോൺഗ്രസ് രംഗത്ത്​

വേങ്ങര: സഹകരണ ബാങ്ക് ഡയറക്റ്റർ തെരഞ്ഞെടുപ്പിൽ വൈസ് പ്രഡിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത്. വേങ്ങര സർവിസ് സഹകരണ ബാങ്കിൽ വൈസ് പ്രസഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ട പി.കെ. ഹാഷിമിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തു വന്നത്. ശനിയാഴ്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ സമ്മേളനത്തിലാണ് നേതാക്കൾ ആവശ്യമുന്നയിച്ചത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.പി. സഫീർ ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വേങ്ങര സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിബലായി മത്സരിച്ച പി.കെ. ഹാഷിമിനെതിരെയും അതിനു നേതൃത്വം നൽകിയ നേതാക്കൾക്കെതിരെയും പാർട്ടി നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോടും മുന്നണി മര്യാദ ലംഘിച്ചു റിബലിനെ പിന്തുണച്ച ലീഗ് ഡയറക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നു ലീഗ് നേതൃത്വത്തോടും യോഗം ആവശ്യപ്പെട്ടു. എം.എ. അസീസി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.കെ. കുഞ്ഞുട്ടി, ടി.വി. രാജഗോപാൽ, ഉള്ളാടൻ ഹനീഫ, ഇ.പി. കാദർ, കെ. ഗംഗാധരൻ, കൈപ്രൻ ഉമ്മർ, പി.കെ. കുഞ്ഞീൻ ഹാജി, കെ.കെ. ലത്തീഫ് ഹാജി, വി.ടി. മൊയ്‌ദീൻ, കെ. കുഞ്ഞവറു, എ.വി. ബാബു തുടങ്ങിയവർ സംസാരിച്ചു. കെ. രാധാകൃഷ്ണൻ സ്വാഗതവും അഷ്‌റഫ് പറാഞ്ചേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.