കോയമ്പത്തൂർ: മോട്ടോര്‍ സ്പീഡ്‌വേയില്‍ തുടങ്ങിയ ജെ.കെ ടയര്‍ ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പിെൻറ ആദ്യ ദിനം തിളങ്ങിയത് ചെന്നൈ ത്രയം. ഒന്നാം റൗണ്ടിെൻറ ആദ്യ ദിനം യൂറോ ജെ.കെ-18 വിഭാഗത്തില്‍ കാര്‍ത്തിക് തരാനിയും എല്‍.ജി.ബി ഫോര്‍ വിഭാഗത്തില്‍ വിഷ്ണുപ്രസാദും സുസുക്കി ജിഗര്‍ കപ്പില്‍ നിലവിലെ ചാമ്പ്യനായ ജോസഫ് മാത്യുവും മുന്നിലെത്തി. യൂറോ ജെ.കെ-18 വിഭാഗത്തില്‍ നിര്‍മല്‍ ഉമാ ശങ്കറും എല്‍.ജി.ബി ഫോറില്‍ സന്ദീപ്കുമാറുമാണ് രണ്ടാം സ്ഥാനത്ത്. റോഡ് ടു റൂക്കീസ് വിഭാഗത്തില്‍ സോത്തന്‍മാവിയയാണ് മുന്നില്‍. എല്‍.ജി.ബി ഫോര്‍ വിഭാഗത്തില്‍ മത്സരിച്ച ആറംഗ വനിത ടീം കാണികളുടെ കൈയടി നേടിയാണ് മത്സരം അവസാനിപ്പിച്ചത്. ആദ്യമായി റേസിങ് വേദിയിലെത്തിയ കെ.എസ്. മേഘയാണ് വനിതകളില്‍ മികച്ച പ്രകടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.