വെഞ്ചാലിയിൽ വീണ്ടും ഹോട്ടൽ മാലിന്യം തള്ളി

തിരൂരങ്ങാടി: വെഞ്ചാലിയിൽ ഹോട്ടൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കനാലിൽ വീണ്ടും മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. വെഞ്ചാലി പമ്പ് ഹൗസിനും, കൈപ്പുറത്താഴം മസ്ജിദിനും ഇടയിലെ ലിഫ്റ്റ് ഇറിഗേഷ​െൻറ കനാലിലാണ് വെള്ളിയാഴ്ച രാത്രി മാലിന്യം തള്ളിയ നിലയിൽ കാണപ്പെട്ടത്. ടാങ്കർ വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതെന്നാണ് കരുതുന്നത്. മാസങ്ങൾക്ക് മുമ്പും ചെമ്മാട് ടൗണിലുള്ള ബേക്കറിയിൽ നിന്നുള്ള മാലിന്യം ഇവിടെ തള്ളുകയും സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പും ഈ ഭാഗത്ത് മാലിന്യം തള്ളിയത് നാട്ടുകാർ കൈയോടെ പിടികൂടി വാഹനമുൾപ്പെടെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ദ്രവരൂപത്തിലുള്ള ഹോട്ടൽ മാലിന്യമാണ് കനാലിൽ തള്ളിയിട്ടുള്ളത്. വെഞ്ചാലിയിൽ ഹോട്ടൽ മാലിന്യം തള്ളുന്നത് പതിവാകുന്നത് പ്രദേശവാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വെഞ്ചാലിയിലും പരിസരപ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: വെഞ്ചാലി കനാലിൽ വീണ്ടും മാലിന്യം തള്ളിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.