വാർഷികവും കുടുംബ സംഗമവും

ഒറ്റപ്പാലം: തൊഴിലാളി സംഘടനകളിൽ വേറിട്ട് നിൽക്കുന്നത് ബി.എം.എസ് ആണെന്നും തൊഴിലാളികളെ വർഗീയമായി സംഘടിപ്പിക്കാനാണ് ഇവർ പരിശ്രമിക്കുന്നതെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ. ജില്ല ടിപ്പർ ആൻഡ് ഹൈഡ്രോളിക്ക് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഒറ്റപ്പാലം ഡിവിഷൻ കമ്മിറ്റിയുടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകാശ് മതശ്ശേരി അധ്യക്ഷത വഹിച്ചു. പി. ഉണ്ണി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. മുൻ എം.എൽ.എ എം. ഹംസ, കെ. സുരേഷ്, എ.വി. സുരേഷ്, എസ്. കൃഷ്ണദാസ്, കെ. ഭാസ്കരൻ, സി. വിജയൻ, പി.എസ്. അഷറഫ്, കെ.എസ്. ഷാജഹാൻ, ജോൺസൺ ജേക്കബ് , മനോജ് നെല്ലിക്കുറുശ്ശി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച യൂനിയൻ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.