കെ.എം.സി.സി കുടുംബ സംഗമം ഞായറാഴ്ച

വണ്ടൂർ: മണ്ഡലം ഗ്ലോബൽ മമ്പാട് എം.ഇ.എസ് കോളജിൽ നടക്കും. 'ഫാമിലിയ-2018' എന്ന പേരിൽ നടക്കുന്ന സംഗമം രാവിലെ 10ന് കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. ബാബു സംഗമം ഉദ്‌ഘാടനം ചെയ്യും. കൗൺസലിങ് കം കരിയർ ഗൈഡൻസ്, കിഡ്‌നി രോഗങ്ങളും പ്രതിരോധവും രോഗ ബാധിതരുമായുള്ള അഭിമുഖം, ഗ്ലോബൽ ബിസിനസ് മീറ്റ്, കുട്ടികളുടെ കലാ കായിക പരിപാടികൾ, ഫാമിലി ഇൻററാക്ഷൻ തുടങ്ങിയവ നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന മീറ്റ് ദി ലീഡേഴ്‌സ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും. പി.വി. അബ്ദുൽ വഹാബ് എം.പി മുഖ്യാതിഥിയാവും. സാമൂഹ്യ സേവന ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ.പി. മുസ്തഫ ഹാജിയെ ആദരിക്കും. കലാവിരുന്ന് മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം. കരുവാരകുണ്ട് ഉദ്‌ഘാടനം ചെയ്യും. കെ.എസ്. രഹ്‌ന, ഡോ. ആഷിഖ് നവാൽ എന്നിവർ മുഖ്യാതിഥികളാവും. വാർത്തസമ്മേളനത്തിൽ ഗ്ലോബൽ വണ്ടൂർ മണ്ഡലം പ്രസിഡൻറ് ഇ.പി. ഉബൈദുല്ല, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദലി, പി.കെ. മുസ്തഫ, അബ്ദുൽ റസാഖ് മൗലവി, മുഹമ്മദ് മുസദ്ദിഖ്‌, പി. അബ്ബാസ്, സി. അബ്ദുൽ അസീസ്, അബ്ദുൽ ജബ്ബാർ, എം. സിറാജ്, പി.കെ. ഹംസ, അഷ്‌റഫ് പോരൂർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.