കാമ്പസ് കൊലപാതകം അപലപനീയം -പി.കെ. കുഞ്ഞാലിക്കുട്ടി

തിരൂർ: എറണാകുളം മഹാരാജാസ് കോളജിലെ കൊലപാതകം അപലപനീയമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടന്ന പൊന്നാനി പാർലമ​െൻറ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരക്കാരുമായി മുസ്ലിം ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. എന്നാൽ, സി.പി.എം വിട്ടുവീഴ്ച ചെയ്തതി​െൻറ ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിൽ എസ്.ഡി.പി.ഐയുമായി ചേർന്ന് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം, പെട്രോൾ-ഡീസൽ വില, നോട്ടുനിരോധനം എന്നിവ കാരണം ജനം പൊറുതി മുട്ടിയിരിക്കുകയാണ്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് മേൽക്കൈ നേടുമെന്നും മോദി പുറത്താകുമെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.